അടൂർ :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ കൊല്ലം ജില്ലയിൽ കുളക്കട വില്ലേജിൽ കുളക്കട ഈസ്റ്റ് പി ഓയിൽ മലപ്പാറ ചരുവിള കിഴക്കേതിൽ വീട്ടിൽ രാജേഷ് ( 39) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് . T ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 8 വർഷം കഠിന തടവിനും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2025 ജൂലൈ മാസം 31 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി തനിച്ചുള്ള വീട്ടിലെത്തിയ പ്രതി ഗ്യാസിന്റെ തകരാറ് പരിഹരിക്കാൻ എന്നു പറഞ്ഞ് വീടിനുള്ളിൽ കകയറുകയും തനിച്ചായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.
അന്നത്തെ എനാത്ത് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന അനൂപ് A ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും, അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. എനാത്ത് സ്റ്റേഷനിലെ ASI രവികുമാർ ആണ് കേസിന്റെ അന്വേഷണത്തിൽ മുഖ്യ പങ്ക് വഹിച്ചത്.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തു നിന്നും രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി
Advertisement
Advertisement
Advertisement