അടൂർ :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തോട്ടപ്പുഴശ്ശേരി വില്ലേജിൽ കോളഭാഗം പെരുമ്പാറയിൽ വീട്ടിൽ സുരേഷ് ( 45) നെ ആണ് , അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് T പോക്സോ വകുപ്പ് പ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2024 ഒക്ടോബർ മാസത്തിലെ ഒരു ദിവസം രാത്രി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കോയിപ്രം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ലിബി. പി.എം ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ASI ദീപകുമാരി V R ഏകോപിപ്പിച്ചു.
പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ ആ തുക , പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിനതടവും 1,80,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി
Advertisement
Advertisement
Advertisement