അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയയുടെയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പിന്‍റേതെന്നും പറയപ്പെടുന്ന ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായി. പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ശപിക്കുകയും ചെയ്യുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് തർക്കം. ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകൂ തുടങ്ങിയ ശാപവാക്കുകളടക്കം ശബ്ദ സന്ദേശത്തിൽ പറയുന്നു. കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ലെന്ന് കാട്ടിയാണ് തർക്കം ഉടലെടുത്തത്.
നിങ്ങളെന്തോരു ചീത്ത സ്ത്രീയാണ്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്.പൂവും മായും കായും ഒക്കെ പറഞ്ഞു. ഒരു കുട്ടിയെ സ്റ്റേജിൽ കയറ്റാൻ സമ്മതിച്ചില്ല. അതുകൊണ്ടെന്താ, വിളക്ക് കൊളുത്തിയപ്പോൾ സ്റ്റേജിൽ നിക്കാനോ ലാലേട്ടന്റെ അടുത്ത് എത്താനോ നിങ്ങക്ക് സാധിച്ചില്ലല്ലോ. നിങ്ങൾ എന്തോ പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ ഉണ്ടല്ലോ അതിന് കുറച്ചുകൂടെ അന്തസ് വേണം. അത് നിങ്ങൾക്കില്ല. നിങ്ങൾ എന്തോരം ശാപമാണ് വാങ്ങിക്കൂട്ടുന്നത്. നിങ്ങൾ എഴുതിവച്ചോ, നിങ്ങൾ നരകിച്ച് നരകിച്ചേ ചാവൂ.
ലക്ഷ്മി പ്രിയയുടെ പ്രതികരണത്തിന് പിന്നാലെ നീനയും കുറിപ്പുമായി എത്തി.നിങ്ങൾ ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രശ്നം. നിങ്ങൾ ഇപ്പോൾ പറഞ്ഞതെല്ലാം അമ്മ എന്ന സംഘടനയ്‌ക്ക് എതിരാണ്. ലക്ഷ്മിയുടെ വികാരങ്ങളെയും ദേഷ്യത്തെയും ബഹുമാനിക്കുന്നു. ആരാണ് തെറ്റു ചെയ്തതെന്ന് എല്ലാവർക്കും അറിയാം. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി സംസാരിക്കുമ്പോൾ ഭാഷ ശ്രദ്ധിക്കുക. ഇങ്ങനെ സംസാരിക്കരുത്. ഇങ്ങനെയല്ല അമ്മ. – എന്നുമാണ് നീനയുടെ പ്രതികരണം.
മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി നടിമാർ തമ്മിൽ വാക്പോര്
Advertisement
Advertisement
Advertisement