breaking news New

രേണു സുധിക്കെതിരെ തുറന്നടിച്ച് കൊല്ലം സുധിയുടെ മുൻ ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ് പിളള

സുധിയും താനും നന്നായി ജീവിച്ചുകൊണ്ടിരുന്ന സമയത്ത് അതിനിടയിൽ വന്ന് തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്ന് വീണ പറഞ്ഞു. രേണു സുധി തനിക്കെതിരെ ആവർത്തിച്ച് സംസാരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ മുഖം കാണിക്കാൻ തീരുമാനിച്ചതെന്നും വീണ എസ് പിളള പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു ഇവർ പ്രതികരിച്ചത്. “താൻ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. സുധി എന്ന് പറയുന്ന വ്യക്തി എന്നെ ഒഴിവാക്കിയപ്പോൾ തന്നെ പുള്ളി ഓൾറെഡി മരിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാൻ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാൻ പ്രതികരിക്കുന്നത്.

രേണു സുധിയെന്ന വിവരംകെട്ടവൾ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം കാണിക്കാൻ തീരുമാനിച്ചത്. ഈ രേണു സുധി ലോക ഫ്രോഡാണ്. സുധി മരിക്കുന്നതിന് ഒരു മാസം മുൻപ് ഞാൻ ഇവരെ ഫേസ്ബുക്ക് വഴി കോൺടാക്ട് ചെയ്തിട്ടുണ്ട്. ഞാൻ ഇത്രയും കാലം പ്രതികരിക്കാതിരുന്നത് സുധിയുടെ കുടുംബത്തെ ഓർത്താണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയതാണ്, വീണ പറഞ്ഞു. ഞാനും സുധിയും ഒരുമിച്ച് കഴിയുമ്പോഴാണ് രേണു സുധിക്ക് മെസേജ് അയക്കുന്നത്. ഒരു ഡിസംബർ 15 നാണ് ഞാൻ ഇരുവരുടേയും മെസേജ് ആദ്യമായി പിടിക്കുന്നത്. അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. ഒരിക്കൽ പോലും പുള്ളിയെ പറ്റി പറഞ്ഞ് ഞാൻ കാശുണ്ടാക്കാൻ നോക്കിയിട്ടില്ല.

കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ലെന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്റെ കൂടെയല്ല, അവൻ അച്ഛന‍്റെ വീട്ടിലാണ് നിന്നത്. എനിക്ക് അതുകൊണ്ട് അവനെ നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. രേണുവിനെ കുറിച്ച് കുറ്റം പറയാൻ ഞാൻ ആളല്ല. എന്നാലും മൂന്ന് വർഷത്തിന് മുൻപ് ഞാൻ ആണ് രേണുവിനെ ആദ്യം കോൺടാക്ട് ചെയ്യുന്നത്. കുറച്ച് പ്രശ്നങ്ങളുണ്ട് നീ ഇതൊന്ന് സുധിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. നന്നായാണ് സംസാരിച്ചത്. ഞാൻ സുധിയോട് പറയാമെന്ന് രേണു പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പറയുന്നത് കേട്ടു ഞാൻ അവൾക്ക് കുണുകുണ മെസേജ് അയച്ചിരുന്നു, എന്നെ കുറിച്ച് അവൾക്കൊന്നും അറിയില്ലെന്ന്, പച്ചക്കള്ളം. അവൾക്ക് ആരോടും കമ്മിറ്റ്മെന്റില്ല. ഞാൻ രേണുവിനെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
ഞാൻ സുധിയ്ക്കൊപ്പം ലിവിങ് ടുഗേദറായിട്ടാണ് ജീവിച്ചതെങ്കിൽ കൊല്ലത്തെ കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടുമോ? ലിവിങ് ടുഗേദറിൽ കഴിയുന്നവർ വേർപിരിഞ്ഞ് പോകുമ്പോൾ എന്തെങ്കിലും പേപ്പർ എഴുതി കൊടുക്കുമോ?’, വീണ ചോദിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5