കൊച്ചി :
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നാണ് ഡോക്ടറുടെ പരാതി. ഈ മാസം രണ്ടിനായിരുന്നു സംഭവം.
മർദനമേറ്റ ഡോക്ടറും അതുല്യ ചന്ദ്രയും സുഹൃത്തുക്കളാണെന്നാണ് വിവരം. അമ്മയുടെ അനിയത്തിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി ചികിത്സിക്കണമെന്നും പറഞ്ഞാണ് അതുല്യ ഡോക്ടറെ വിളിച്ചുവരുത്തിയത്.
തുടർന്ന് വൈകിട്ട് ആറരയോടെ ഡോക്ടർ പൊന്നുരുന്നി ഭാഗത്തെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റിലെത്തി. അവിടെ അതുല്യ ഉൾപ്പെടെ 12 പേർ ഉണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കേസിലെ ഒന്നാം പ്രതിയായ ബിബിൻ ഡോക്ടറുടെ മുഖത്തടിച്ചതായാണ് പരാതി. തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ഡോക്ടറെ കസേരയിലിരുത്തി ശരീരമാസകലം മർദിച്ചെന്നാണ് ആരോപണം. ഇതിനിടെ മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കടവന്ത്ര പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ അറസ്റ്റിലായവർക്കെതിരായ ആരോപണങ്ങളും സംഭവത്തിന്റെ പൂർണ സാഹചര്യങ്ങളും പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.
ഡോക്ടറെ വിളിച്ചുവരുത്തി മർദിക്കുകയും മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്തെന്ന കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ
Advertisement
Advertisement
Advertisement