തമ്മിൽ വഴക്കുകളൊന്നുമില്ലായിരുന്നെങ്കിലും ഒരുമിച്ച് ജീവിച്ചുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്നും വിനായകൻ പറഞ്ഞു.
‘ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സെപ്പറേറ്റായി പോയി. കുട്ടികളില്ല. വഴക്കൊന്നുമല്ല, പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്‌ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. അത് എന്റെ പ്രശ്നമായിരിക്കും, അവളുടേതാവില്ല. അവൾ ഇപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്റെ യുട്യൂബ് വരെ റീചാർജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്.
വേർപിരിയുന്നതാണ് നല്ലതെന്ന് തോന്നി, ഇല്ലെങ്കിൽ പുള്ളിക്കാരിക്ക് പ്രശ്നമുണ്ടാവും. സമാധാനം കൊടുക്കുന്നില്ല ഞാൻ. അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ. ഇതാണ് നല്ലത്, പുള്ളിക്കാരിക്കും എനിക്കും.
ഉള്ള് തുറക്കാനുണ്ടായിരുന്നത് മുൻഭാര്യയോടായിരുന്നു. ഇപ്പോൾ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാൻ ഭയങ്കര ഡാർക്കായി പോയത്. ഒരാളോടെങ്കിലും നമ്മൾ സംസാരിക്കുമല്ലോ.“ – വിനായകൻ പറഞ്ഞു.
ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം താൻ കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്ന് നടൻ വിനായകൻ
Advertisement
Advertisement
Advertisement