breaking news New

മഹാത്മാ​ ​ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ​ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുതെന്ന് നടൻ പ്രകാശ് രാജ് !!

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച സിജെപിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഗാന്ധി ജയന്തി ആശംസകൾ. ഇത് ബാപ്പുവിന്റെ ദിനമാണ്. എന്നാൽ നമ്മൾ ഈ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ മഹാത്മാവിനെ വധിച്ച ഗോഡ്‌സെയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ ഉണ്ടെന്ന് നമ്മൾ മറക്കരുത്. എസ്ഐആർ വഴി നമ്മുടെ പൗരത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ ഗുണ്ടകളാണിവർ’

‘പക്ഷേ, ഈ രാജ്യത്തെ യുവജനങ്ങൾ, പൗരസമൂഹം, ഈ പാറ്റകൾ ഇത് സംഭവിക്കാൻ അനുവദിക്കില്ല. ഈ ദിനത്തിൽ രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ നേഹ ബോറ അതിന് നേതൃത്വം നൽകുന്നു. മുംബൈയിൽ പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു. പോകുക’

നമ്മുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമാധാനപരമായ പ്രതിഷേധത്തിൽ അവർക്കൊപ്പം നിൽക്കുക, പങ്കെടുക്കുക. എന്റെ സുഹൃത്തേ, നിങ്ങളോടാണ്. ഗണപതി നിമജ്ജനം ഈ നാട്ടിൽ കഴിഞ്ഞു. ഗ്യാനുവിന്റെ നിമജ്ജനം ബാക്കിയാണ്’ എന്നും പ്രകാശ് രാജ് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4