breaking news New

നടൻ മോഹൻലാൽ കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിൽ എത്തി

അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനായിട്ടാണ് മോഹൻലാൽ എത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നു മോഹൻലാൽ. നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാനായിട്ട് ആശ്രമത്തിൽ എത്തുകയായിരുന്നു.

നിർമ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ. ആശ്രമത്തിലെത്തിയ അമ്മയുടെ പ്രിയ ശിഷ്യനെ അനന്തപുരിയിലെ മുതിർന്ന സന്യാസിമാർ ചേർന്ന് സ്വീകരിച്ചു.

ഗോപിനാഥൻ നായരുടെ ഭാര്യ രാധാ ഭായി, മകൾ ഗായത്രി, മരുമകൻ രാജേഷ്, ചെറുമകൾ ദേവിക എന്നിവരെ നേരിൽകണ്ട് അനുശോചനം അറിയിച്ചു. ഗോപിനാഥൻ നായർ ആയിരുന്നു സഹോദരി ശാന്തകുമാരിയുടെ മകന് മോഹൻലാൽ എന്ന പേര് നൽകിയത്. കുടുംബത്തോടൊപ്പം ചെലവഴിച്ച മോഹൻലാൽ അതിനുശേഷം മാതാ അമൃതാനന്ദമയി ദേവിയെ കണ്ടു അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5