breaking news New

ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ലെന്നും തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചതെന്നും നടൻ ദേവൻ

തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ ആരോപിച്ചു.

അതേസമയം കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ വ്യക്തമാക്കി. ബിജെപി വിട്ട താരം താൻ ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 10ന് വിജയ് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇനി താൻ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദേവൻ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4