കൊല്ലം : അങ്കണവാടിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദിച്ചെന്ന പരാതിയിൽ ജീവനക്കാരിക്കെതിരെ നടപടി.
കൊല്ലം കുളമാടിലെ 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. കുട്ടിയുടെ കൈയിൽ അടിക്കുകയും ചെവിയിൽ ശക്തമായി നുള്ളുകയും ചെയ്തെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തെത്തുടർന്ന് കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ, ആശുപത്രി രേഖകൾ, ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട് എന്നിവയും മാതാപിതാക്കൾ ബാലാവകാശ കമ്മീഷന് കൈമാറിയിട്ടുണ്ട്. ജീവനക്കാരിക്കെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി, പരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ചൈൽഡ് ഡെവലപ്‌മെന്റ് ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
അങ്കണവാടിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദിച്ചെന്ന പരാതിയിൽ ജീവനക്കാരിക്കെതിരെ നടപടി !
Advertisement
Advertisement
Advertisement