അടൂർ :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.
പന്തളം വില്ലേജിൽ തോന്നല്ലൂർ എന്ന സ്ഥലത്ത് പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (വയസ്സ് 40) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് T ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 29 വർഷം കഠിന തടവിനും 1, 36,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2024 ജൂൺ മാസത്തിനും 2025 ആഗസ്റ്റ് മാസത്തിനും ഇടയിലുള്ള സമയങ്ങളിൽ പല ദിവസങ്ങളിലായി ഈ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
പന്തളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ആയിരുന്ന T D പ്രജീഷ് ആണ് F I R രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇൻസ്‌പെക്ടർ SHO പ്രജീഷ് TD, SI അനീഷ് ഏബ്രഹാം, ASI ഷൈൻ ബി, SCPO അൻവർഷ എസ്. എന്നിവരാണ് ഈ കേസിന്റെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗത്ത് നിന്നും 4 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.
കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ ASI ദീപാ കുമാരിയാണ് ഏകോപിപ്പിച്ചത്.
പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും !!
Advertisement
Advertisement
Advertisement