പുനലൂർ: പോക്‌സോ കേസിൽ പ്രതിയായിരുന്ന യുവാവിനെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകൻ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്.
മണിയാർ സ്വദേശിയായ രത്‌നാകരന്റെ വീട്ടിലെ സിറ്റൗട്ടിനോട് ചേർന്ന സൺഷെയ്ഡിന്റെ ഹുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. രത്‌നാകരന്റെ മകൾ ബെംഗളൂരുവിൽ നടത്തുന്ന മെസ്സിലായിരുന്നു അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്.
കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ബെംഗളൂരുവിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്.
രത്‌നാകരന്റെ ബന്ധുവിന്റെ മരണത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അഖിൽ ഇവരെ കാറിൽ നാട്ടിലെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുനലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
21കാരനായ പോക്‌സോ കേസ് പ്രതിയെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി !
Advertisement
Advertisement
Advertisement