breaking news New

പത്തനംതിട്ടയിൽ കൂട്ടുകാരനെ വെട്ടുന്നത് തടഞ്ഞതിന് വിരോധം ; കൊടുവാൾകൊണ്ട് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചിറ്റാർ :
കൂട്ടുകാരനെ കൊടുവാൾകൊണ്ട് വെട്ടുന്നത് തടഞ്ഞതിലുള്ള വിരോധത്തെ തുടർന്ന് പരാതിക്കാരനെ കൊടുവാൾ കൊണ്ട് ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.

ചിറ്റാർ വില്ലേജിൽ വേളിമല കോളനി പ്ലാവൂട്ടിൽ വീട്ടിൽ ആനന്ദവല്ലിയുടെ മകൻ ഹരികുമാർ (42) ആണ് അറസ്റ്റിലായത്. നിലവിൽ മൈലപ്ര വില്ലേജിൽ മണ്ണാറക്കുളഞ്ഞി പോസ്റ്റിൽ കാഞ്ഞിരക്കോട് വീട്ടിലാണ് താമസം.

ചിറ്റാർ സ്വദേശി സനൂപ് സത്യൻ (38) എന്ന യുവാവിനാണ് വെട്ടേറ്റത്. ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 1.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ചിറ്റാർ ടൗണിലെ ബസ് സ്റ്റാൻഡിന് വടക്കുവശത്തുള്ള കെട്ടിടത്തിൽവെച്ച് പ്രതി പരാതിക്കാരന്റെ സുഹൃത്തായ വിശ്വനാഥനെ കൊടുവാൾകൊണ്ട് വെട്ടുന്നത് പരാതിക്കാരൻ തടഞ്ഞിരുന്നു. ഇതിലുള്ള വിരോധത്തെ തുടർന്ന് പരാതിക്കാരനെ കൊടുവാൾകൊണ്ട് വെട്ടുകയും തടയുന്നതിനിടെ ഇടതുകൈയ്ക്കും നെറ്റിയുടെ ഭാഗത്തും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

സംഭവത്തിൽ ചിറ്റാർ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചിറ്റാർ ബിവറേജസിന് സമീപം പ്രതി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി വളഞ്ഞ് പിടികൂടുകയായിരുന്നു. എസ്.ഐ. അനീഷ് ടി (എസ്.എച്ച്.ഒ), സി.പി.ഒമാരായ സുജിത്ത്, അംബരീഷ്, ഫാതൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4