breaking news New

കട്ടപ്പനയിൽ കൂറ്റൻ പാറകൾ ഇടിഞ്ഞുവീണ് അപകടം ; പാറയ്ക്കിടയിൽ കുടുങ്ങി 59കാരന് ദാരുണാന്ത്യം !

ഇടുക്കി: കട്ടപ്പനയിൽ മലയിടിഞ്ഞ് കൂറ്റൻ പാറകൾ വീടിന് സമീപത്തെ പുരയിടത്തിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. വള്ളക്കടവ് പുരയിടം സ്വദേശി പി.ജെ. സെബാസ്റ്റ്യൻ (59), ബെന്നി എന്നയാളാണ് മരിച്ചത്.

ബെന്നിയുടെ പുരയിടത്തിന് മുകളിലുള്ള പൊത്തക്കള്ളിമലയിൽ നിന്നാണ് കൂറ്റൻ പാറകൾ അടർന്നുവീണത്. പാറകൾ ഉരുണ്ടുവരുന്നത് കണ്ട് ബെന്നിയും ഭാര്യ ജെസ്സിയും മറ്റൊരു പാറയുടെ മറവിലേക്ക് മാറിനിന്നു. എന്നാൽ ഇതിനിടെ നിരങ്ങിനീങ്ങിയ പാറയ്ക്കിടയിൽ ബെന്നി കുടുങ്ങുകയായിരുന്നു.

ജെസ്സിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ബെന്നിയെ പാറയ്ക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4