breaking news New

‘അഞ്ച് പൊലീസുകാർ ചേർന്ന് മർദിച്ചു’ ; കരുനാഗപ്പള്ളി സ്റ്റേഷനിൽ വച്ച് പൊലീസ് മർദനമേറ്റെന്ന് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന്റെ പരാതി

പത്തനംതിട്ട : അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചും പിന്നീട് വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും മർദിച്ചെന്നും ശരത് ലാൽ പറയുന്നു.

അടൂർ മണക്കാല എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥിയെ കാണാനാണ് ശരത് ലാൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെയാണ് പൊലീസ് മർദിച്ചതെന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയ അടൂർ പൊലീസ് സംഘത്തെ നാട്ടുകാർ ആക്രമിച്ച സംഭവവും നേരത്തെ വിവാദമായിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് ഒരു റൗഡിയെ ഒപ്പം കൂട്ടിയെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അടൂർ എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, ശരത് ലാലിന്റെ പരാതിയിൽ പൊലീസ് നടപടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4