breaking news New

ഒരു തലമുറയുടെ പോക്ക് എങ്ങോട്ട് ? കൗമാരത്തിലെ ക്രൂരതയുടെ മുഖം ! ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പിടിയിൽ ; യുവതലമുറയുടെ മൂല്യബോധത്തെയും സാമൂഹിക ഉത്തരവാദിത്വവും ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു !!

തിരുവനന്തപുരം :
ആര്യനാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.

നിലവിൽ ഏഴുമാസം ഗർഭിണിയായ കുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കുട്ടിയെ പരിശോധിച്ച ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുകൂടിയായ യുവാവ് കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4