കോഴിക്കോട് :
ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജൽ പ്രവീൺ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം എടുത്തുനൽകിയ സംഭവത്തിൽ അജലിന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അജൽ ഓടിച്ച സ്‌കൂട്ടർ അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടസമയത്ത് അജലിന് പുറമെ മറ്റ് രണ്ട് കുട്ടികൾ കൂടി സ്കൂട്ടറിൽ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നതുമായി ബന്ധപ്പെട്ട് കർശന നിയമങ്ങൾ നിലനിൽക്കെയാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്.
കൊയിലാണ്ടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 16കാരൻ ദാരുണമായി മരിച്ചു : പിതാവിനെതിരെ കേസെടുക്കും !!
Advertisement
Advertisement
Advertisement