breaking news New

പത്തനംതിട്ട തിരുവല്ല പുളിക്കീഴിൽ 83കാരിയുടെ മാല ബൈക്കിലെത്തി കവർന്നു ; പ്രതി പിടിയിൽ ; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവല്ല / പുളിക്കീഴ് : കറുത്ത വസ്ത്രങ്ങളും ഹെൽമറ്റും ധരിച്ച് എത്തി 83 കാരിയായ വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്നെടുത്ത കേസിലെ പ്രതിയെ അതിസാഹസികമായി പുളിക്കീഴ് പോലീസ് പിടികൂടി. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ നെടുമ്പ്രം എന്ന സ്ഥലത്ത് പുത്തൻകാവ് ക്ഷേത്രത്തിനു സമീപം മാറേക്കാട്ട് തെക്കേതിൽ വീട്ടിൽ അഭിഷേക് ഗോപി (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 25 ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് ഇയാൾ ഒരു ബൈക്കിൽ എത്തി പുളിക്കീഴ് ബിവറേജിന് സമീപത്തുകൂടി നടന്നുവരികയായിരുന്ന 83 കാരിയായ വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ചുപൊട്ടിച്ച് കടന്നു കളഞ്ഞത്. അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്ത പുളിക്കീഴ് പോലീസ്, സബ് ഇൻസ്പെക്ടർ SHO കെ എസ് ധന്യയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി 12.30 ഓടെ പ്രതി ഒരു കാറിൽ സഞ്ചരിക്കുന്നു എന്ന് മനസ്സിലാക്കിയ പോലീസ് സംഘം , സിനിമ സ്റ്റൈലിൽ ഏറെ ദൂരം പ്രതിയെ പിന്തുടർന്നു. വളരെ വേഗത്തിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കാർ ഉപേക്ഷിച്ച് ഒരു സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ SHO SI ധന്യ KS , ASI വിനോദ് കുമാർ , CPOമാരായ അരുൺ ദാസ് , രഞ്ജു കൃഷ്ണൻ , രവികുമാർ എന്നിവർ അടങ്ങിയ സംഘം അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതിയുമായി ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസിന് മാല പൊട്ടിച്ച സമയം പ്രതി ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും ഹെൽമെറ്റും കൂടാതെ ടെറസിലെ ഒരു ചെടിച്ചട്ടിയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും പ്രതി തന്നെ കാട്ടിക്കൊടുത്തു. തുടർന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4