breaking news New

അട്ടപ്പാടിയിൽ വീട്ടിനുള്ളിൽ 53കാരിയെ മരിച്ച നിലയിൽ കണ്ടെത്തി ; തലയിൽ പ്ലാസ്റ്റിക് കവർ ! കൊലപാതകമെന്ന് സംശയം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്ത്രീയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിന്ധു (53) ആണ് മരിച്ചത്. തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകമാണെന്ന സംശയം ശക്തമായിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4