മല്ലപ്പള്ളി / കുന്നന്താനം : ഭജന സ്ഥലത്തുവച്ചുണ്ടായ തർക്കത്തിന്റെ തുടർച്ചയായി വീട്ടിലേക്ക് മടങ്ങിയയാളെ പിന്തുടർന്നെത്തി ആക്രമിച്ച കേസിൽ പ്രതിയെ മല്ലപ്പള്ളി കീഴ്‌വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംന്താനം മട്ടക്കാട്ടുകുഴിയിൽ വീട്ടിൽ രാജൻ കെ. (53) ആണ് പിടിയിലായത്.
കുന്നംന്താനം സ്വദേശിയായ മോഹനനുമായി ഭജന സ്ഥലത്തുവച്ച് രാജൻ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മോഹനനെ പിന്തുടർന്നെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കീഴ്‌വായ്പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കീഴ്‌വായ്പ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്‌കുമാർ ജി., എസ്.ഐ. നൗഫൽ എസ്., എ.എസ്.ഐ. മുജീബ് ഖാൻ, സി.പി.ഒമാരായ അമൽ, അരുണ്‍ദേവ്, ഹരികൃഷ്ണൻ, വിഷ്ണു ഐ.വി., സിബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനത്ത് ഭജന സ്ഥലത്തെ തർക്കം വീട്ടിലേക്കുള്ള മടക്കയാത്രയിലും തുടർന്നു ; പിന്തുടർന്നെത്തി ആക്രമിച്ച 53കാരൻ അറസ്റ്റിൽ
Advertisement
Advertisement
Advertisement