breaking news New

നായയ്ക്ക് വിഷം നൽകി കൊന്ന സംഭവം ചോദ്യം ചെയ്തതിന്റെ വിരോധം ; വീട്ടിലെത്തി അസഭ്യം പറഞ്ഞ കേസിൽ 53-കാരൻ അറസ്റ്റിൽ

പത്തനംതിട്ട :
പരാതിക്കാരിയുടെ വീട്ടിലെ നായയ്ക്ക് വിഷം നൽകി കൊന്ന സംഭവം ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പൂഴിക്കാട് കുമ്പുകാട്ട് തെക്കേതിൽ വീട്ടിൽ സാമുവൽ കുട്ടിയുടെ മകൻ ബിജു എസ്. (53) ആണ് അറസ്റ്റിലായത്.

പൂഴിക്കാട് ദക്ഷിണാലയം വീട്ടിൽ സുബിത സഞ്ജിത്താണ് പരാതിക്കാരി. പരാതിക്കാരിയുടെ വീട്ടിലെ നായയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് വിഷം നൽകി കൊന്നതായാണ് ആരോപണം. ഇതേക്കുറിച്ച് പരാതിക്കാരിയുടെ സഹോദരൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിന്നീട് വീട്ടിലെത്തി അതിക്രമം നടത്താൻ കാരണമായത്. നവംബർ 7-ന് രാത്രി 8.30-ഓടെ പ്രതി കൂട്ടാളികളോടൊപ്പം പരാതിക്കാരിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും, മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.

തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. നവംബർ 8-ന് രാത്രിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പന്തളം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അബിൻ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ആന്റണി, വിനീത്, അൻവർഷ, സി.പി.ഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4