breaking news New

ആറുവർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 50-കാരന് 116 വർഷം കഠിനതടവ് ! 6.85 ലക്ഷം രൂപ പിഴയും : മൂവാറ്റുപുഴ പോക്സോ കോടതിയുടെ ചരിത്രവിധി

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറുവർഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 116 വർഷം കഠിനതടവ്.

6,85,000 രൂപ പിഴയും വിധിച്ചു. പെരിങ്ങഴ പരപ്പനാട്ട് വീട്ടിൽ മണിയപ്പൻ (50) ആണ് മൂവാറ്റുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി എ. സമീറിന്റെ വിധിയിലൂടെ ശിക്ഷിക്കപ്പെട്ടത്.

മൂവാറ്റുപുഴ പോക്സോ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തടവുശിക്ഷയാണിതെന്നാണ് വിവരം. മറ്റൊരു കേസിൽ നേരത്തെ ഇയാൾക്ക് 80 വർഷം തടവും വിധിച്ചിരുന്നു.

2018 മുതൽ 2024 വരെയുള്ള കാലയളവിൽ ഏഴാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടി കൗൺസലറോട് ദുരനുഭവങ്ങൾ തുറന്നുപറഞ്ഞതോടെയാണ് വർഷങ്ങളായി മറഞ്ഞുകിടന്ന ക്രൂരത പുറത്തറിയുന്നത്.

കൗൺസലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിത പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് പൊലീസ് ഇൻസ്പെക്ടർമാരായ കെ. ഉണ്ണികൃഷ്ണനും ബേസിൽ തോമസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. ലെയ്സൺ ഓഫീസർ ലേഖ പി. സുരേഷാണ് നടപടികൾ ഏകോപിപ്പിച്ചത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4