breaking news New

പത്തനംതിട്ട റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണി ; ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ 35-കാരൻ അറസ്റ്റിൽ

റാന്നി: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ റാന്നി സ്വദേശിയായ യുവാവ് അറസ്റ്റിൽ.

ചെറുകോൽ ചക്കപ്പാലം മണ്ണിൽ മേമുറിയിൽ വീട്ടിൽ ഗോപി മകൻ വിജയൻ ജി (35) ആണ് പിടിയിലായത്. തത്ത എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

നവംബർ 21-ന് രാവിലെ ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
റാന്നി ചെറുകോൽ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് യുവതി നൽകിയ പരാതിയിൽ റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ നവംബർ 25-ന് രാവിലെ 10.30-ഓടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ ഒമ്പതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

അറസ്റ്റിലായ വിജയനെ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

റാന്നി പോലീസ് സ്റ്റേഷൻ എസ്.ഐ. സിബി എസ്., എ.എസ്.ഐ. സുമാകുമാരി, സി.പി.ഒമാരായ അനീഷ് എം.ജി., ജിബിൻ ദാസ് സി.വി., സുബിൻ ഇ.എൻ. എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4