മലപ്പുറം: മഞ്ചേരിയിലെ ഫർസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം ശക്തമാക്കി. രോഗവ്യാപനത്തെ തുടർന്ന് ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടി.
ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാർക്കാണ് ആദ്യം മഞ്ഞപ്പിത്തം കണ്ടെത്തിയത്. പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവരിലും രോഗലക്ഷണങ്ങൾ പ്രകടമാകുകയായിരുന്നു.
വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 18 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35 ആയി ഉയർന്നു.
ഇതിനിടെ, പ്രസ്തുത കാലയളവിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകളെ കണ്ടെത്തി ആരോഗ്യനില പരിശോധിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗവ്യാപനത്തിന് കാരണമായ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകളും തുടരുകയാണ്.
ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം ; ഫർസ ഹോട്ടൽ അടച്ചുപൂട്ടി : രോഗവ്യാപനത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ്
Advertisement
Advertisement
Advertisement