breaking news New

ശബരിമല തീർത്ഥാടകർക്ക് 24 മണിക്കൂറും പോലീസ് സഹായം ; ഒറ്റവിളിയിൽ അടിയന്തര സേവനങ്ങൾ, ഹെൽപ്പ് ലൈൻ നമ്പറുകൾ അറിയാം

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആശ്വാസമായി കേരള പോലീസിന്റെ പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ അടിയന്തര സാഹചര്യങ്ങളിൽ പോലീസ് സഹായം തേടാം.

ഹെൽപ്പ് ലൈൻ നമ്പറുകൾ:

* കേരളത്തിനുള്ളിൽ നിന്ന്: 14432

* കേരളത്തിന് പുറത്ത് നിന്ന്: 04735-14432

തീർത്ഥാടനത്തിനിടെ കാണാതാകുന്നവരെ കണ്ടെത്തി ബന്ധുക്കളുമായി ചേർക്കുക, റോഡപകടങ്ങളിൽ സഹായം ലഭ്യമാക്കുക, വാഹനങ്ങൾ തകരാറിലായാൽ റിക്കവറി സൗകര്യം ഒരുക്കുക തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ലൈൻ വഴി ലഭിക്കും.

അടിയന്തര ആരോഗ്യപ്രശ്നങ്ങളിൽ ആംബുലൻസ്, ആശുപത്രി സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കാനും നീലിമല പാതയിലെ ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തുന്നതിനും സഹായം തേടാം.

ഇതിനുപുറമെ സ്പോട്ട് ബുക്കിംഗ് ലഭ്യത, ദർശന സമയം, നട തുറക്കുന്ന സമയം, പൂജകളുടെ സമയക്രമം തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും.

Airtel, Idea, Vi നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർ വിളിക്കുന്നതിന് ആവശ്യമായ മെയിൻ അക്കൗണ്ട് ബാലൻസ് ഉറപ്പാക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

എല്ലാ തീർത്ഥാടകരും ഹെൽപ്പ് ലൈൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്യണമെന്നും സഹയാത്രികർക്കും കുടുംബാംഗങ്ങൾക്കും കൈമാറണമെന്നും ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അഭ്യർത്ഥിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4