breaking news New

ഹോളിവുഡ് നടിയും മോഡലുമായ കിമ്മറി ജോൺസൺ (50) അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർ നവംബർ 4-നാണ് അന്തരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഒക്ടോബർ 27-നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ലോസ് ആഞ്ചലസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കിമ്മിരീ അവിടെ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

1993-ലെ ‘മിസ് പെൻസിൽവാനിയ യു.എസ്.എ’ വിജയിയും മിസ് യു.എസ്.എ ഫൈനലിസ്റ്റുമായിരുന്നു അവർ. 1998-ൽ പ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘ബെവർലി ഹിൽസ് 90210’ ലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ‘ഡ്യൂഡ്, വേർ ഈസ് മൈ കാർ?’, ‘വി.ഐ.പി’, ‘ദി സമ്മർ ഓഫ് മാസാക്കർ’ തുടങ്ങിയ ചിത്രങ്ങളിലും പരമ്പരകളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2011-ൽ ‘സ്‌കിൻഗ്ലോ ബൈ കിമ്മറി’ എന്ന സ്വന്തം ചർമ്മസംരക്ഷണ സംരംഭത്തിനും അവർ തുടക്കമിട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4