breaking news New

കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസവിധി ; അപകടമരണത്തിൽ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കോട്ടയം :
1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നൽകാൻ ഉത്തരവിട്ടത്.

ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതർക്ക് തുക നൽകേണ്ടത്. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരാണ് അവകാശികൾ.

2023 ജൂണ്‍ 5-ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോഴിക്കോട് വടകരയിൽ നിന്നും പ്രോ​ഗ്രാം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് പുത്തന്‍കുരിശ് എന്നിവരായിരുന്നു താരത്തിനൊപ്പം സഞ്ചരിച്ചിരുന്നത്. അപകടത്തിൽ മൂവർക്കും പരിക്കേറ്റിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4