breaking news New

വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദ്ദിച്ച് തകർത്തു എന്ന് പരാതി !!!

ഇടുക്കി : ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ് വിവരം.

ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈൽ ഫോൺ ആന്റ് ലാപ്‌ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാർത്ഥി സ്ഥാപനത്തിൽ എത്തിയത്. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റൽ സൗകര്യം ഉണ്ടെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

പിന്നാലെ ഇക്കാര്യം കുട്ടി അധ്യപകരെ അറിയിക്കുകയായിരുന്നു. എന്നാൽ അധ്യാപകർ ആവശ്യപ്പെട്ടതിനെതുടർന്നാണ് കുട്ടി ദൃശ്യങ്ങൾ ഉൾപ്പടെ പകർത്തി ഇവർക്ക് നൽകുന്നത്. അധ്യാപകർ ഹോസ്റ്റലിൽ എത്തി കാര്യങ്ങൾ തിരക്കിയപ്പോൾ തങ്ങൾ ലഹരി ഉപയോഗിച്ചെന്ന് ഇവർ സമ്മതിച്ചിരുന്നു. എന്നാൽ ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വാദം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4