അമ്പലപ്പുഴ :
കാക്കാഴം പുതുവല്‍ വിനീതിന്റെയും സൂര്യയുടെയും ഏക മകന്‍ ദ്രിനവ് ആണ് മരിച്ചത്. കുട്ടി ആരും കാണാതെ വീടിനടുത്ത റെയില്‍വേ പാളത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു.
കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പാളത്തിനരികില്‍ കണ്ടത്.
മകന്റെ മരണവാര്‍ത്ത അറിഞ്ഞു അച്ഛന്‍ വിനീത് തളര്‍ന്നുവീണു. തുടര്‍ന്ന് വിനീതിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതിനും സൂര്യയ്ക്കും ഇനിയും മകന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല.
സ്‌നേഹനിധിയായ ദ്രിനവിനു മുത്തം നല്‍കി രാവിലെ ജോലിക്കു പോയ മാതാപിതാക്കള്‍ക്ക് മകന്റെ ദാരുണമായ വേര്‍പാട് ഇനിയും വിശ്വസിക്കാനായിട്ടില്ല. വാവിട്ടു നിലവിളിച്ച് കുഞ്ഞിന്റെ കുസൃതികള്‍ വിവരിക്കുന്ന ഇവരെ എങ്ങനെ ആശ്വസിപ്പിക്കാന്‍ ആകുമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
വീടും റെയില്‍ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല. ഇന്നലെ വൈകിട്ട് ആറിനു കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു അപകടം. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയിരുന്നു. ഇതേസമയം കുഞ്ഞിനെ സൂര്യയുടെ വെളിംപറമ്പ് വീട്ടിലാണ് ഏല്‍പിച്ചിരുന്നത്.
അച്ഛനും അമ്മയും ജോലികഴിഞ്ഞ് വൈകിട്ട് വരുന്നതും കാത്ത് ദ്രിനവ് വീടിന്റെ വാതില്‍പടിയില്‍ നില്‍ക്കുന്നത് പതിവുകാഴ്ച ആയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഒന്നര വയസുകാരന്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തിന്റെ നടുക്കത്തിൽ നാടും വീടും !!
Advertisement
Advertisement
Advertisement