breaking news New

ലഹരിയുടെ അതിപ്രസരം ; മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ കൂടിവരുന്നു !! തൊടുപുഴയില്‍ മകന്‍ മാതാവിനെ കൊലപ്പെടുത്തി !!

ഇടവെട്ടി മയിലാടുംപാറ സ്വദേശി റേച്ചല്‍ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ലിജോ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം.

റേച്ചലിനെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ലിജോയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലിജോ ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4