കോട്ടയം : അച്ഛന്റെ ഓര്‍മ്മയ്ക്കായി ഈ ചെറുപ്പക്കാരൻ കൊണ്ടു നടക്കുന്ന ബൈക്കാണ് പ്രശ്നങ്ങൾക്ക് കാരണം. 16,000 രൂപയുടെ പിഴ ആണ് സാബിൻ എന്ന ഈ യുവാവിനെ വന്നിരിക്കുന്നത്.
അപരന്മാര്‍ ഇതേ ബൈക്കിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി കറങ്ങുന്നതാണ് സാബിന് വിനയായത്. അച്ഛന്റെ ഓർമ്മയ്ക്ക് ആയിട്ടാണ് സാബിന്‍ ഇരുവരും ചേര്‍ന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ കെഎല്‍ 25എ 3087 എന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് കൊണ്ടു നടക്കുന്നത്.
എന്നാല്‍, ഇതേ നമ്പര്‍ പ്ലേറ്റുമായി കറങ്ങി നടന്ന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന മറ്റൊരു സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് സാബിന് പണിയാകുന്നത്. അതില്‍ സഞ്ചരിക്കുന്നവര്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം നോട്ടിസ് വരുന്നതാവട്ടെ സാബിന്. 2018 ല്‍ വാങ്ങിയ ബൈക്കിന് ഈ വര്‍ഷം ജൂണ്‍ മുതല്‍ വിവിധ ജില്ലകളില്‍ നിന്ന് അടിച്ചു കിട്ടിയത് 16,000 രൂപയുടെ പെറ്റി. ഈ മാസം മാത്രം പത്തിലധികം നോട്ടിസ് ലഭിച്ചു.
വിരുതന്മാര്‍ ഷോപ്പിങ് സെന്ററുകളില്‍ ബില്ലടയ്ക്കാതെ നടത്തിയ പതിനായിരങ്ങളുടെ തട്ടിപ്പും എത്തി നില്‍ക്കുന്നത് സാബിനിലാണ്. ഇതോടെ ചെയ്യാത്ത കുറ്റത്തിന് പണം കണ്ടെത്തേണ്ട മാനസിക വിഷമത്തിലാണ് ഈ ചെറുപ്പക്കാരന്‍.
കോട്ടയം എസ്എച്ച് മൗണ്ടിലെ സ്ഥാപനത്തില്‍ ജോലിക്കെത്താന്‍ മാത്രമാണു സാബിന്‍ ബൈക്കെടുക്കുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് സാബിന്.
അപരന്മാര്‍ കാരണം ചെയ്യാത്ത കുറ്റത്തിന് പണം കണ്ടെത്തേണ്ട മാനസിക വിഷമത്തിൽ ഒരു ചെറുപ്പക്കാരൻ !!
Advertisement
Advertisement
Advertisement