breaking news New

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി !!

ആലപ്പുഴ : പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടില്‍ വി.ജി. സന്തോഷ് കുമാര്‍ (56) ആണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ചയാണ് സന്തോഷ് കുമാറിനെ നാട്ടുകാര്‍ അവസാനമായി കണ്ടത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയും മക്കളും ഏറെ നാളായി ഭാര്യവീട്ടിലാണ് താമസിച്ചുവരുന്നത്. ഒപ്പമുണ്ടായിരുന്ന അമ്മ രണ്ടു വര്‍ഷം മുന്‍പ് ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മാറുകയും രണ്ടാഴ്ച മുന്‍പ് അവിടെവച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് ഭാര്യയെയും മക്കളെയും കണ്ട ശേഷമാണ് സന്തോഷ് കുമാര്‍ പുളിങ്കുന്നിലെ വീട്ടിലേക്ക് തിരികെ എത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. രജനിയാണ് ഭാര്യ. സരിത, സിത്താര എന്നിവരാണ് മക്കള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5