breaking news New

പത്തനംതിട്ട ഇലന്തൂർ ഗ്രാമപഞ്ചായത്തിൻ്റയും കൃഷിഭവൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു

പത്തനംതിട്ട :
ഇലന്തൂർ ഗ്രാമപഞ്ചായത്തിൻ്റയും കൃഷിഭവൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ 1202 ചിങ്ങം - 1 - കർഷകദിനം ആഘോഷിച്ചു.

കാർഷിക സെമിനാർ, കർഷകരെ ആദരിക്കൽ എന്നിവ കർഷക ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ബഹു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. സ്റ്റെല്ലാ തോമസ് ഉത്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ബഹു: ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീ കെ പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബഹു: ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഗീത സജീവ് ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലളിതമ്മ തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സാം ചെമ്പകത്തിൽ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. മനോജ്‌ എ എസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. റെയ്ച്ചൽ തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ. സനിൽ എസ്, ശ്രീമതി ഗീതമ്മ എം ജി,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. അനിത സോമൻ, ശ്രീ.അരുൺ രാജ് എസ്, ശ്രീമതി.ബിന്ദു ഷൈബു, ശ്രീ.കെ ജി റെജി, ശ്രീമതി.മേഴ്സി ജോൺസൺ, ശ്രീമതി.ഇന്ദിര മോഹൻ, ശ്രീ.ജോഷ്വാ സമുവേൽ, ശ്രീമതി.രഞ്ജു രാജേഷ്, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി.തുളസി കെ പി, കാർഷിക വികസന സമിതി അംഗങ്ങൾ , പാടശേഖര സമിതി അംഗങ്ങൾ , പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ,രാഷ്ട്രീയ , സാമൂഹിക പ്രവർത്തകർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5