breaking news New

ഇടുക്കി അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു

ദുരന്ത മേഖലയില്‍ താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍ സമരം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നായിരുന്നു അടിമാലിയില്‍ മണ്ണിടിഞ്ഞ് ഒമ്പത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നത്. ദേശീയപാത നിര്‍മ്മാണത്തിനിടെ അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിപ്പായിരുന്നു ദുരന്ത കാരണം. വീട് നഷ്ടമായവര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക നല്‍കണമെന്ന് നിര്‍മ്മാണ കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുക ലഭിക്കാതായതോടെയാണ് ദുരന്തബാധിതര്‍ സമരം തുടങ്ങിയത്.

പൂര്‍ണമായി തകര്‍ന്ന എട്ട് വീടുകള്‍ക്കുള്ള 10 ലക്ഷം രൂപ കൈമാറിയെങ്കിലും ബാക്കി 18 കുടുംബങ്ങള്‍ക്ക് തുക കിട്ടിയിരുന്നില്ല.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5