‘ബ്ലൂ ഹില്‍’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് ബസ് തടഞ്ഞത്.
കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചതിലൂടെ സ്വകാര്യ ബസിന് വലിയ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രിയദര്‍ശിനി ബസ് സ്വകാര്യ ബസുകളുടെ
സമയക്രമത്തിന് തൊട്ടുമുന്‍പായി ഓടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആരോപണം. സ്വകാര്യ ബസുകള്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുന്‍പായി കെഎസ്ആര്‍ടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നുവെന്നും ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നുവെന്നും അവര്‍ പറഞ്ഞു.
തണ്ണിത്തോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുമായി ബന്ധപ്പെട്ട് മുന്‍പും സ്വകാര്യ ബസുകാരുമായി പലതവണ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് രാവിലെ ബസ് തടഞ്ഞത്. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ആവശ്യമാണ്.
പത്തനംതിട്ട തണ്ണിത്തോട്ടില്‍ പുതിയതായി സര്‍വീസ് ആരംഭിച്ച കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസ് നടുറോഡില്‍ തടഞ്ഞ് വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ !!
Advertisement
Advertisement
Advertisement