breaking news New

എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം !!

ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.

തീപിടിത്തത്തെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഉടൻ സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു. ആളപായമുണ്ടായതായി നിലവിൽ വിവരമില്ല.

വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി. ആലുവ, അങ്കമാലി യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5