തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാർക്കിന്റെ ഏകദേശം 200 മീറ്ററോളം വരുന്ന ഭാഗമാണ് ആറ്റിലേക്ക് പതിച്ചത്.
നവീകരിച്ച പാർക്കിൽ ദിനംപ്രതി രാവിലെ നിരവധി ആളുകൾ നടക്കാനും സമയം ചെലവഴിക്കാനുമായി എത്താറുള്ളതാണ്. എന്നാൽ അപകടം നടക്കുന്ന സമയത്ത് പാർക്കിൽ ആളുകളാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
തുടർന്നും മണ്ണും നിർമ്മിതികളും ഇടിഞ്ഞു താഴാൻ വലിയ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം അധികൃതർ പൂർണ്ണമായും നിരോധിച്ചു. അപകടസ്ഥലത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.
എറണാകുളം പിറവത്ത് നിർമ്മാണം പൂർത്തിയാക്കി നവീകരിച്ച പാഴൂർ ആറ്റുതീരം പാർക്കിന്റെ ഭാഗങ്ങൾ മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാണു !!
Advertisement
Advertisement
Advertisement