പത്തനംതിട്ട :
സന്നിധാനത്തും പരിസരപ്രദേശത്തുമാണ് ചിത്രത്തിന്റെ അനുമതി നിഷേധിച്ചത്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. പെരിയാർ ടൈഗർ റിസർവിൽ ഷൂട്ടിംഗ് നടത്താൻ അനുമതിയില്ല. ക്ഷേത്രം ഉൾപ്പെടെയുള്ള ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണുള്ളത്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് അനുമതി നിഷേധിച്ചത്. ശബരിമലയെയോ മതവിശ്വാസങ്ങളെയോ മോശമായി സിനിമയിൽ ചിത്രീകരിക്കാൻ പാടില്ല എന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. എന്നാൽ പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നൽകിയിട്ടുണ്ട്. അവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കുമെന്നാണ് റിപ്പോർട്ട്.
തുടരും എന്ന സിനിമയ്‌ക്ക് ശേഷം മോഹൻലാലിനെ നായകനാകുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ശബരിമലയിൽ നടത്താൻ അനുമതി ലഭിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ടീമിന് അനുമതി നൽകിയത്.
ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക.
മുകേഷ്, ജഗദീഷ്, മനോജ്.കെ. ജയൻ, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ -ബിനു പപ്പു, എഡിറ്റിംഗ് – വിവേക്ഹർഷൻ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.
ശബരിമല ഭാഗങ്ങളായിരിക്കും വരാനിരിക്കുന്ന ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം. ഏകദേശം 80% ചിത്രീകരണവും പൂർത്തിയായതായി തരുൺ മൂർത്തി മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചിത്രം ഡിസംബർ 24 ന് ലോകമെമ്പാടും റിലീസ് ചെയ്യും. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മോഹൻലാൽ നായകനായ സിനിമയ്‌ക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്
Advertisement
Advertisement
Advertisement