വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് മതപരമായി യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗം മരണവീട്ടില്‍ പാടുന്ന അതേ രീതിയിലുള്ള പാട്ടുകളാണ് റെക്കോഡ് ചെയ്ത് കൊണ്ടുവന്ന് ഇവര്‍ വച്ചിരുന്നത്. മതാചാരപ്രകാരം തന്നെയാണ് ഇവര്‍ വിസിയുടെ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ചതെന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് കാറില്‍ കയറുവാന്‍ തുടങ്ങിയ സിസ തോമസിനെ പുറകില്‍ നിന്ന് എസ്എഫ്‌ഐക്കാര്‍ അടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തുവെന്നാണ് ഇവര്‍ പറഞ്ഞത്. വടികൊണ്ടുള്ള അടിയില്‍ വിസിയുടെ ഓഫീസിലെ രണ്ട് വനിതാ ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. സര്‍വകലാശാലയില്‍ അരങ്ങേറിയ അക്രമത്തിലും അഭാസ സമരത്തിലും പുറത്തുനിന്നുള്ള നിരവധി എസ്എഫ്‌ഐക്കാര്‍ പങ്കെടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അക്രമം നടത്തി പരിശീലനം കിട്ടിയവരാണിവരെന്നുമാണ് വിസി പറഞ്ഞത്.
കേന്ദ്ര സിലബസില്‍ സര്‍വകലാശാലയില്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് ബിഎബിഎഡ് കോഴ്‌സില്‍ ചേര്‍ന്ന കുട്ടികള്‍ക്കായി നടത്തിയ പരിപാടി ഇവര്‍ അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി കുട്ടികള്‍ സര്‍വകലാശാലയില്‍ നിന്ന് ടിസി വാങ്ങി പോയി. ദേശീയ എന്‍ട്രന്‍സ് ടെസ്റ്റ് പാസായി 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചെത്തിയ കുട്ടികള്‍ക്കായിരുന്നു ഈ ദുര്യോഗമുണ്ടായത്. അടുത്ത ദിവസവും കുട്ടികള്‍ ടിസി വാങ്ങി പോകുമെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എസ്എഫ്‌ഐ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
എസ്എഫ്‌ഐ വിസിയെ ആക്രമിക്കുകയും ശവസംസ്‌കാരം നടത്തിയതും വ്യാഴാഴ്ചയാണ്. എന്നാല്‍ ഇതുവരെ എസ്എഫ്‌ഐക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തത്. അക്രമം നടക്കുമ്പോള്‍ പോലീസ് തികച്ചും നിഷ്‌ക്രിയമായിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ഇക്കാര്യത്തില്‍ മന്ത്രി തണുത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെ വിമര്‍ശിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അക്രമികള്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയാറായിട്ടില്ല. അതേസമയം പൊതുസമൂഹത്തില്‍ എസ്എഫ്‌ഐ നാണംകെട്ടതോടെ ശവസംസ്‌കാരമല്ല നടത്തിയതെന്ന ന്യായീകരണവുമായി ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ , വനിതാ വൈസ്ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയത് മതാചാരപ്രകാരം !!
Advertisement
Advertisement
Advertisement