breaking news New

പാലക്കാട് വൻ ലഹരി വേട്ട : യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ !!

ഒരു കോടിയോളം രൂപയുടെ ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഓണക്കാല വില്‍പ്പനയ്‌ക്കായി കാറില്‍ ബെംഗളുരുവില്‍ നിന്നും എത്തിച്ച ലഹരി വസ്തുക്കളാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ബെംഗളുരുവില്‍ നിന്നും കാറില്‍ മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ പാലക്കാട് നോര്‍ത്ത് പോലീസാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

അമിതവേഗത്തില്‍ പോയ ഇന്നോവ കാറിനെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. ഇവര്‍ സ്ഥിരം ലഹരി കടത്തുകാരാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5