breaking news New

ഇടുക്കി വാഗമണ്ണിന് സമീപമുള്ള ചോറ്റുപാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോട്ടയം കുറിച്ചി സ്വദേശിയായ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു !!

കോട്ടയം കുറിച്ചി സ്വദേശി പ്രത്യാശ് (24) ആണ് അപകടത്തില്‍ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്.

ചോറ്റുപാറയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ അഞ്ചംഗ വിനോദസഞ്ചാരികളുടെ സംഘത്തിലൊരാളായിരുന്നു പ്രത്യാശ്. റിസോര്‍ട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ ഇദ്ദേഹം കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ച് പ്രദേശവാസികളെ വിവരമറിയിക്കുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ യുവാവ് കയത്തില്‍ ചെളിയില്‍ താഴ്ന്നുപോയതിനാല്‍ പെട്ടെന്ന് പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.

മഴക്കാലമായതിനാല്‍ തന്നെ പ്രദേശത്തെ തോടുകളിലും പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ വിനോദസഞ്ചാരികള്‍ ഇത്തരം നീരൊഴുക്കുകളിലേക്ക് ഇറങ്ങുന്നത് വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിവെക്കുന്നത്. പ്രാദേശികമായ ഇത്തരം വെള്ളച്ചാട്ടങ്ങളില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടസാധ്യത ഇരട്ടിയാക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5