breaking news New

കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേളി ജംഗ്ഷന് സമീപം അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി !!

നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ വൈഷ്ണവിയെയും പിതാവ് ഗണേശനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വൈഷ്ണവിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം നാട്ടുകാരെ അറിയിച്ച ഗണേശന്‍ വീട്ടിലേക്ക് പോയതായാണ് വിവരം. പിന്നാലെ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് ഗണേശനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വൈഷ്ണവി പ്രദേശവാസികളുടെ പ്രിയപ്പെട്ട പെണ്‍കുട്ടിയായിരുന്നു. മികച്ച വിദ്യാര്‍ഥിനിയെന്ന നിലയില്‍ നേരത്തെ പ്രദേശത്തിന്റെ ആദരവും വൈഷ്ണവിക്ക് ലഭിച്ചിരുന്നു. അമ്മ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. ഒരു സഹോദരനും സഹോദരിയും കൂടിയുണ്ട്.

അതേസമയം, സംഭവം നടന്ന ഈ വീട്ടുമായി ബന്ധപ്പെട്ട് മറ്റൊരു വിവരവും പുറത്തുവരുന്നുണ്ട്. ഗണേശനും കുടുംബവും താമസിക്കാന്‍ എത്തുന്നതിന് മുമ്പ് ഇവിടെ താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ രണ്ടുപേരും സമാന രീതിയില്‍ മരിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഗണേശന്‍ സ്ഥിരമായി മദ്യപിച്ചിരുന്നയാളായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അച്ഛനും മകളും മരിക്കാനിടയായ സാഹചര്യമോ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണമോ സംബന്ധിച്ച് നിലവില്‍ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5