breaking news New

പത്തനംതിട്ട തിരുവല്ല മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവല്ല :
മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഓഗസ്റ്റ് 15ന് ട്രസ്റ്റ് പ്രസിഡന്റ് സണ്ണി പിസിയുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസികളും നാട്ടുകാരും മഞ്ഞാടി ഏരിയയിലുള്ള അശരണർക്കും നിരാലംബർക്കും മഞ്ഞാടി ഓൺലൈൻ ചാരിറ്റബിൾ ട്രസ്റ്റ് വഴി നൽകുന്ന സഹായങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് എംഎൽഎ വർഗീസ് മാമൻ പറഞ്ഞു.

തിരുവല്ല മുനിസിപ്പാലില്‍ ചെയർപേഴ്സൺ ലേഖ എസ് മുഖ്യപ്രഭാഷണം നടത്തി, ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ കുര്യൻ ഫിലിപ്പ് ട്രസ്റ്റിനു വേണ്ടി എംഎൽഎയെ ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി അനിൽ അപ്പു സ്വാഗത പ്രസംഗം നടത്തി, തിരുവല്ല മുൻസിപ്പൽ വൈസ് ചെയർമാൻ കെ വി വർഗീസ്, മുനിസിപ്പൽ മെമ്പർമാരായ ജയശ്രീ മുരുക്കനാട്ടിൽ, ജ്യോതി വിജയ്, റീന മാത്യുസ്, ജീന ഫിലിപ്പ്, എന്നിവരും

ട്രസ്റ്റ് ഭാരവാഹികളായ മാത്യു ജോർജ് താഴംപള്ളത്ത്, അനിൽ മുരിക്കാനാട്ടിൽ, മാത്യു സി സാം, കൊമ്പാടി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ റവറന്റ് ഫാദർ കെസി വർഗീസ്, രാജേഷ് കൊമ്പാടി, എന്നിവർ ആശംസ പ്രസംഗം നടത്തി.

ട്രസ്റ്റ് ട്രഷറർ സുനിൽ നെടുങ്ങാത്ര കൃതജ്ഞത അറിയിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5