അജീഷ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു’ എന്ന വിചിത്ര മൊഴിയാണ് ഇയാൾ പൊലീസിന് നൽകിയതെന്നാണ് വിവരം.
എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. വത്സമ്മയെ കിടപ്പുമുറിയിൽവച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറിലാണ് മാരകമായി കുത്തേറ്റത്. ഇരുവർക്കും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്.
മരണം ഉറപ്പാക്കിയതിന് പിന്നാലെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചതായും വൈദികൻ അത് എഴുകുംവയൽ ഇടവക വികാരിക്ക് കൈമാറിയതായും പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് പ്രതി അജീഷ് വിചിത്രമായ മറുപടി നൽകിയത്.
ലഹരിക്ക് അടിമയായിരുന്ന അജീഷിനെ ബന്ധുക്കൾ ഇടപെട്ട് നേരത്തെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആന്റണിയുടെയും വത്സമ്മയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അജീഷിന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുകയാണ്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി
Advertisement
Advertisement
Advertisement