breaking news New

ഗൂഗിള്‍ മാപ്പ് പണികൊടുത്തു : നടൻ മമ്മൂട്ടിക്ക് ആരാധകന്‍ വഴികാട്ടിയായി ...

തമിഴ്‌നാട് കാരക്കുടിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ആണ് സംഭവം.

മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

ഗൂഗിൾ മാപ്പ് പലതവണ വഴിതെറ്റിച്ചപ്പോൾ, ഒടുവിൽ വഴിയിൽ കണ്ട മമ്മൂട്ടിയുടെ ആരാധകൻ ‘പാണ്ട്യൻ’ ആണ് രക്ഷകൻ ആയത്. ഏകദേശം 10 കിലോമീറ്ററോളം മമ്മൂട്ടിയുടെ വാഹനത്തിന് മുന്നിൽ പാണ്ട്യൻ ബൈക്കിൽ സഞ്ചരിച്ച് സംഘത്തിന് വഴി കാണിച്ചു. ഈ രസകരമായ അനുഭവം നിർമാതാവ് ആന്റോ ജോസഫ് ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5