breaking news New

കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ മൂന്ന് യുവാക്കള്‍ പിടിയിലായി

ഡിവൈഎഫ്‌ഐ, ബാലസംഘം ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കരീപ്ര, മടന്തകോട് നെല്ലിമുക്ക് ചിത്തിരാലയത്തില്‍ അതുല്‍ കൃഷ്ണന്‍ (28), വെളിയം, കുടവട്ടൂര്‍ ബിബിന്‍ നിവാസില്‍ ബിബിന്‍ (20), കരീപ്ര, കുടിക്കോട് ചൈത്രം ഭവനില്‍ അനന്ദു അഭിലാഷ് (21) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

ആഗസ്റ്റ് 14ന് പുലര്‍ച്ചെ കൊട്ടാരക്കര കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് 143.872 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ ജിജുകുമാര്‍, എസ്‌ഐ മാരായ ഹേമന്ദ് മോഹന്‍, സജീവ്, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ ലഹരിമാഫിയക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5