റാന്നി ഐത്തല പടിയറ
വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ റാന്നി പോലീസിൽ പരാതി
നൽകിയത്. പരാതിയുടെയും മർദ്ദന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചോറിന് കറികൾ കുറഞ്ഞുപോയെന്നും മീൻ വറുത്തു നൽകിയില്ലെന്നും ആരോപിച്ച് മദ്യലഹരിയിലെത്തിയ
പ്രതി ആക്രമണം അഴിച്ചുവിടുകയായിരുന്നു. മദ്യലഹരിയിൽ വീട്ടിലെത്തുന്ന റെജി പതിവായി തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സുജ പരാതിയിൽ പറഞ്ഞിരുന്നു. നിരന്തരമായ മർദ്ദനം സഹിക്കവയ്യാതെ വന്നതോടെയാണ് ഇത്തവണത്തെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സഹിതം യുവതി പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ റാന്നി പോലീസ്
കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ
സ്വീകരിക്കുമെന്നും അധികൃതർ
അറിയിച്ചു.
അതേസമയം, നിസ്സാര കാര്യങ്ങൾക്ക് പോലും കുടുംബവഴക്കുകളെത്തുടർന്ന് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത്
സമൂഹത്തിൽ വലിയ ആശങ്കയാണ്
ഉണ്ടാക്കുന്നത്.
നിസ്സാരം ഒരു മീൻ വറുത്തു നൽകിയില്ലെന്ന കാരണത്താൽ പത്തനംതിട്ട റാന്നിയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് അവശയാക്കി എന്ന് പരാതി !!
Advertisement
Advertisement
Advertisement