breaking news New

കൊച്ചി കടവന്ത്ര സൗത്ത് ജനതാ റോഡില്‍ വിദ്യാര്‍ഥികള്‍ തമ്മിൽ കൂട്ടയടി !!

കൊച്ചി :
തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം.

എസ്എച്ച് കോളജില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് റോഡില്‍ ഇരുകൂട്ടരും തമ്മില്‍ തല്ലിയത്.

തേവര എസ്എച്ച് കോളജിൽ നടന്ന ഒരു പരിപാടിക്കിടെ ഇരു കോളജിലെയും വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകുന്നേരത്തോടെ തേവര എസ് എച്ച് കോളേജിലെ രണ്ട് വിദ്യാർത്ഥികളും അവരുടെ സുഹൃത്തുക്കളും പ്രദേശത്തെ ഒരു ചായക്കടയിൽ എത്തിയതോടെ സംഘർഷം നടു റോഡിലായി. ഈ സമയത്ത് ലോ കോളേജിലെ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു.

ഇതിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൂട്ടയടിയിൽ കലാശിച്ചത്. നിലത്തുവീണ ഒരു യുവാവിന്റെ തലയ്‌ക്ക് ഹെൽമറ്റുകൊണ്ട് അടിയേറ്റു.

വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാകും കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു.

വിദ്യാർഥികളെയും മർദനമേറ്റവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അടിയേറ്റ വിദ്യാർത്ഥി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5