തീക്കോയി മരാമറ്റത്തില്‍ ഹൗസില്‍ ടോജന്‍ കുര്യന്‍ (26), അരുവിത്തറ ചേലപീരുപറമ്പില്‍ മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് (41) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിനകത്തു വച്ച് അമ്മയുടെ കഴുത്തില്‍ കിടന്ന താലിമാല ടോജന്‍ കുര്യന്‍ ബലമായി പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, മുഹമ്മദ് ഷംഷാദ് അല്‍ത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ ഈ മാല പണയം വച്ച് ഇരുവരും പണം കൈക്കലാക്കി.
പണയം വച്ചു കിട്ടിയ തുക ഉപയോഗിച്ച് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുകയും ബാക്കി തുക കടം വീട്ടുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. കൂടാതെ കൂട്ടുകാരുമൊത്ത് മദ്യപിച്ചും ഇരുവരും പണം ചെലവഴിച്ചു.
മുന്‍പും വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ എടുത്തു കൊണ്ടുപോയി വിറ്റ ചരിത്രം ടോജനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് പറഞ്ഞു.
കോട്ടയത്ത് കടം വീട്ടുന്നതിനായി സ്വന്തം അമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനെയും, മാല വിൽക്കാൻ സഹായിച്ച കൂട്ടാളിയെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement