കോഴിക്കോട് സ്വദേശിയും കാക്കൂറിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ ശങ്കർ ലാൽ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
പാറേച്ചാൽ ബൈപ്പാസിന് സമീപം കൊടൂരാറിന്റെ കൈവഴിയിൽ വല വീശുകയായിരുന്നു ശങ്കർ ലാൽ. ഈ സമയം നിലതെറ്റി വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
തുടർന്ന് ഇദ്ദേഹത്തെ പുറത്ത് എടുത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിേലേക്ക് മാറ്റി.
കോട്ടയത്ത് മീൻ പിടിക്കുന്നതിനായി വല വീശുന്നതിനിടയിൽ പാറേച്ചാലിൽ കൊടൂരാറിന്റെ കൈവഴിയിൽ വീണ് യുവാവ് മരിച്ചു !!
Advertisement
Advertisement
Advertisement